കോതമംഗലം: ഊന്നുകൽ, കോട്ടപ്പടി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികൾ ഇല്ലാത്തതും നിലവിൽ അന്വേഷണാവസ്ഥയിലോ,കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ 29 വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ആയതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ബന്ധപ്പെട്ട ഓഫീസർമാർ മുമ്പാകെ ഹാജരായി വാഹനം നിയമാനുസൃതം ഏറ്റെടുക്കാവുന്നതാണെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
15 ദിവസത്തിനകം ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ കേരള പോലീസ് ആക്ട് പ്രകാരം അവകാശികൾ ഇല്ലാത്ത വാഹനങ്ങൾ ആയി പരിഗണിച്ച് ലേലം നടത്തി സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതായിരിക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ഊന്നുകൽ പോലീസ് സ്റ്റേഷൻ 0485 2825253, കോട്ടപ്പടി പോലീസ് സ്റ്റേഷൻ 0485 2843213.